ഡെലിവറി ബോയ് മുസ്ലീം, സാധാനം വാങ്ങാതെ ഉപഭോക്താവ്; അറസ്റ്റ് ചെയ്ത് പോലീസ്

ഡെലിവറി ബോയ് മുസ്ലീം, സാധാനം വാങ്ങാതെ ഉപഭോക്താവ്; അറസ്റ്റ് ചെയ്ത് പോലീസ്

ഡെലിവറി ബോയ് മുസ്ലീമായതിന്റെ പേരിൽ സാധനം വാങ്ങാൻ വിസമ്മതിച്ച ഉപഭോക്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഗജനൻ ചതുർവേദി എന്നയാളെയാണ് കാശിമിറ പോലീസ് അറസ്റ്റ് ചെയ്തത്.

ഡെലിവറി ബോയിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഐപിസി സെക്ഷൻ 295(എ)പ്രകാരമാണ് കേസെടുത്തത്. പ്രതിയെ ബുധനാഴ്ച തന്നെ സെഷൻസ് കോടതിയിൽ ഹാജരാക്കി 15000 രൂപ ജാമ്യത്തിൽ വിട്ടു.

ചൊവ്വാവ്ച വൈകുന്നേരമാണ് സാധനങ്ങൾ ഡെലിവറി ചെയ്യാൻ ബോയി എത്തിയത്. സുരക്ഷാക്രമം പാലിക്കുന്നതിന്റെ ഭാഗമായി ഇവരുടെ അപ്പാർട്ട്‌മെന്റിന്റെ ഗേറ്റിൽ സാധനങ്ങളുമായി ഇയാൾ നിന്നു. സാധനങ്ങൾ വാങ്ങാൻ ഗേറ്റിനടുത്ത് എത്തിയ ചതുർവേദി ഡെലിവറി ബോയിയോട് പേര് ചോദിച്ചു. മുസ്ലീമാണെന്ന് അറിഞ്ഞതോടെ സാധനം വാങ്ങാതെ ഇയാൾ പോകുകയായിരുന്നു

താൻ മുസ്ലീങ്ങളുടെ പക്കൽ നിന്ന് സാധനങ്ങൾ വാങ്ങില്ലെന്നാണ് ചതുർവേദി പറഞ്ഞത്. ഉപഭോക്താവിന്റെ പെരുമാറ്റം തന്നെ ശരിക്കും ഞെട്ടിച്ചെന്ന് ഡെലിവറി ബോയി പറയുന്നു. ജീവൻ പണയം വെച്ചാണ് ഞാനവർക്ക് സാധനമെത്തിച്ചത്. പക്ഷേ അദ്ദേഹത്തിന് എന്റെ മതം ആയിരുന്നു പ്രശ്‌നമെന്നും ഇയാൾ പറയുന്നു.

Share this story