മധ്യപ്രദേശിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; കണ്ണിൽ കുത്തിപ്പരുക്കേൽപ്പിച്ചു

മധ്യപ്രദേശിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; കണ്ണിൽ കുത്തിപ്പരുക്കേൽപ്പിച്ചു

മധ്യപ്രദേശിൽ ആറ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ദമോ ജില്ലയിലെ ബാൻഷിപൂർ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. വ്യാഴാഴ്ച രാവിലെയോടെയാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കൈകകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കണ്ണുകൾ കുത്തിപ്പരുക്കേൽപ്പിച്ച നിലയിലും

കുട്ടിയുടെ കാഴ്ച ശക്തി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ആരോഗ്യനില അതീവഗുരുതരമാണെന്നും പോലീസ് അറിയിച്ചു. കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.

ജബൽപൂർ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും പിടികൂടാൻ സഹായിക്കുന്നവർക്ക് പതിനായിരം രൂപ പാരിതോഷികം നൽകുമെന്നും എസ് പി അറിയിച്ചു. സംഭവം ദൗർഭാഗ്യകരവും നാണക്കേടുമാണെന്നായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ പ്രതികരിച്ചത്.

Share this story