രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 718 ആയി; രോഗബാധിതർ 23,077

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 718 ആയി; രോഗബാധിതർ 23,077

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 23077 ആയി. കൊവിഡ് ബാധിച്ച് ഇതിനോടകം 718 പേർ മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 1684 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 37 പേർ മരിച്ചു. 4784 പേർ ഇതിനോടകം രോഗമുക്തി നേടി. 17610 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്.

മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത്. 6430 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച മാത്രം 14 പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്. 6430 കേസുകളിൽ 4025 എണ്ണവും മുംബൈ നഗരത്തിലാണ്

മുംബൈയിലെ ധാരാവി ചേരിയിൽ മാത്രം 214 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13 പേരാണ് ഇവിടെ മരിച്ചത്. എട്ട് ലക്ഷത്തോളം പേർ തിങ്ങിപ്പാർക്കുന്ന ചേരിയാണ് ധാരാവി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയാണിത്

ഗുജറാത്തിൽ 2367 പേർക്ക് രോഗം സ്ഥിരീകരിച്ചു. 112 പേരാണ് ഇതുവരെ മരിച്ചത്. 258 പേർ രോഗമുക്തി നേടി. മധ്യപ്രദേശിൽ 1699 പേർക്ക് രോഗം സ്ഥിരീകരിച്ചു. 80 പേർ മരിച്ചു. ഡൽഹിയിൽ 2376 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 50 പേർ മരിച്ചു. ആന്ധ്രയിൽ 27 പേരും തമിഴ്‌നാട്ടിൽ 20 പേരും കർണാടകയിൽ 17 പേരും മരിച്ചു.

കേരളത്തിൽ 447 പേർ ഇതുവരെ രോഗമുക്തി നേടി. ഇതിൽ 324 പേർ ആശുപത്രി വിട്ടു. സംസ്ഥാനത്ത് നാല് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവുമൊടുവിൽ നാല് മാസം പ്രായമുള്ള കുട്ടിയും ഇന്ന് മരിച്ചിരുന്നു.

Share this story