യമുനാ നദി നീന്തിക്കടന്ന് ഹരിയാനയിൽ നിന്ന് യുപിയിൽ എത്തി; 12 തൊഴിലാളികളെ പിടികൂടി ക്വാറന്റൈനിലാക്കി

യമുനാ നദി നീന്തിക്കടന്ന് ഹരിയാനയിൽ നിന്ന് യുപിയിൽ എത്തി; 12 തൊഴിലാളികളെ പിടികൂടി ക്വാറന്റൈനിലാക്കി

ഹരിയാനയിൽ നിന്ന് യമുനാ നദി നീന്തിക്കടന്ന് അയൽ സംസ്ഥാനമായ ഉത്തർപ്രദേശിലെത്തിയ തൊഴിലാളികളെ പോലീസ് പിടികൂടി. ലോക്ക് ഡൗണിനെ തുടർന്ന് കുടുങ്ങിയതോടെയാണ് ഇവർ സ്വദേശത്തേക്ക് എത്താൻ യമുന നദി നീന്തിയത്.

പാനിപ്പത്തിലെ പച്ചക്കറി ചന്തയിൽ ജോലി ചെയ്യുന്നവരാണ് ഇവർ. തൊഴിലുടമ ഭക്ഷണം നൽകുന്നത് നിർത്തിയതോടെയാണ് എന്ത് സഹിച്ചാലും വീട്ടിലെത്താൻ ശ്രമിച്ചത്. പാനിപ്പത്തിൽ നിന്ന് 765 കിലോമീറ്റർ അകലെയുള്ള കൗശംബിയിലേക്കായിരുന്നു യാത്ര. എന്നാൽ ഷാമിലിയെത്തിയപ്പോൾ പോലീസ് ഇവരെ പിടികൂടുകയായിരുന്നു

വ്യാഴാഴ്ചയും ഹരിയാനയിലെ കുഞ്ജപുരയിൽ നിന്നും 15 തൊഴിലാളികൾ യമുനാ നദി നീന്തിക്കടക്കാൻ ശ്രമിച്ചിരുന്നു. ഗ്രാമവാസികൾ അറിയിച്ചതിനെ തുടർന്ന് എത്തിയ പോലീസ് ഇവരെ മടക്കി അയച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം നൂറുകണക്കിന് തൊഴിലാളികളാണ് യമുനാ നദി നീന്തിക്കടന്ന് മറുകരയിലെത്താൻ ശ്രമിക്കുന്നത്.

Share this story