ബിഹാറിൽ ഇടിമിന്നലേറ്റ് 9 പേർ മരിച്ചു; 15 പേർക്ക് ഗുരുതര പരുക്ക്

ബിഹാറിൽ ഇടിമിന്നലേറ്റ് 9 പേർ മരിച്ചു; 15 പേർക്ക് ഗുരുതര പരുക്ക്

ബീഹാറിൽ സരൺ ജില്ലയിൽ ഇടിമിന്നലേറ്റ് 9 പേർ മരിച്ചു. ചപ്രയിലാണ് അപകടമുണ്ടായത്. 15 പേർക്ക് മിന്നലിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയായിരുന്നു സംഭവം

പാടത്ത് പണിയെടുക്കുകയായിരുന്ന ആളുകൾക്ക് മേലാണ് ഇടിമിന്നൽ പതിച്ചത്. ആറ് പേർ സംഭവ സ്ഥലത്ത് വെച്ചും മൂന്ന് പേർ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയുമാണ് മരിച്ചത്. പരുക്കേറ്റവരെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിവിൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മാധവേശ്വർ ഝാ അറിയിച്ചു.

ചപ്രക്ക് പുറമെ ഭോജ്പൂർ, അറ ജില്ലകളിലും മിന്നൽ വ്യാപക നാശനഷ്ടമുണ്ടാക്കിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Share this story