മൻ കി ബാത്ത് വഴി പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ഇളവുകൾ പ്രതീക്ഷിച്ച് ജനങ്ങൾ

മൻ കി ബാത്ത് വഴി പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ഇളവുകൾ പ്രതീക്ഷിച്ച് ജനങ്ങൾ

മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാവിലെ 11 മണിക്കാണ് മോദിയുടെ അഭിസംബോധന. ലോക്ക് ഡൗൺ അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകളും മോദിയിൽ നിന്നുണ്ടായേക്കും

സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മോദി നാളെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ രാജ്യത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്നാണ് അറിയുന്നത്. ലോക്ക് ഡൗൺ നീട്ടി നൽകുമോയെന്ന കാര്യത്തിലും നാളെ നടക്കുന്ന യോഗത്തിൽ തീരുമാനം അറിയിച്ചേക്കും.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 56 പേർ കൂടി മരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 779 ആയി. 24942 പേർക്കാണ് കൊവിഡ് ബാധിച്ചത്. നിലവിൽ 18953 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. 5210 പേർ രോഗമുക്തി നേടി.

Share this story