ഡൽഹി സിആർപിഎഫ് ക്യാമ്പിലെ 47 പേർക്ക് കൊവിഡ് ബാധ, ഒരു സൈനികൻ മരിച്ചു; ആയിരത്തോളം പേർ നിരീക്ഷണത്തിൽ

ഡൽഹി സിആർപിഎഫ് ക്യാമ്പിലെ 47 പേർക്ക് കൊവിഡ് ബാധ, ഒരു സൈനികൻ മരിച്ചു; ആയിരത്തോളം പേർ നിരീക്ഷണത്തിൽ

ഡൽഹി സിആർപിഎഫ് ബറ്റാലിയനിലെ 47 സൈനികർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഒരു സൈനികൻ കൊവിഡ് ബാധിതനായി മരിച്ചു. മയൂർവിവാഹർ സിആർപിഎഫ് ബറ്റാലിയനിലെ ആയിരത്തോളം ജവാൻമാരെ ഇതോടെ നിരീക്ഷണത്തിലാക്കി

അസം സ്വദേശിയായ 55കാരനായ സൈനികനാണ് മരിച്ചത്. ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് രക്തസമ്മർദവും പ്രമേഹവും ഉണ്ടായിരുന്നതായി ആശുപത്രി ജീവനക്കാർ പറയുന്നു. പാരമെഡിക് യൂനിറ്റിലെ ഒരു നഴ്‌സിംഗ് അസിസ്റ്റന്റിനാണ് ക്യാമ്പിൽ ആദ്യം രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ 21ന് രോഗബാധിതനായ ഇയാൾ ഇപ്പോഴും ചികിത്സയിലാണ്. ഏപ്രിൽ 24ന് ബറ്റാലിയനിലെ ഒമ്പത് ജവാൻമാർക്കും തൊട്ടടുത്ത ദിവസം 15 ജവാൻമാർക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

Share this story