1400 കിലോമീറ്റർ നടന്ന് സ്വദേശത്തേക്ക് എത്തിയ യുവാവ് ക്വാറന്റൈനിൽ കഴിയവെ മരിച്ചു

1400 കിലോമീറ്റർ നടന്ന് സ്വദേശത്തേക്ക് എത്തിയ യുവാവ് ക്വാറന്റൈനിൽ കഴിയവെ മരിച്ചു

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മുംബൈയിൽ നിന്ന് ഉത്തർപ്രദേശിലുള്ള തന്റെ സ്വദേശത്തേക്ക് കാൽനടയായി എത്തിയ യുവാവ് ക്വാറന്റൈനിൽ കഴിയവെ മരിച്ചു. യുപി സ്വദേശി ഇൻസാഫ് അലിയാണ് മരിച്ചത്. 1400 കിലോമീറ്റർ ദൂരം 15 ദിവസം കൊണ്ടാണ് ഇൻസാഫ് നടന്ന് എത്തിയത്.

മുംബൈയിലെ വാസെയിലായിരുന്നു ഇൻസാഫ് ജോലി ചെയ്തിരുന്നത്. താമസിക്കാൻ സൗകര്യം പോലും ഇല്ലാതായതോടെയാണ് നാട്ടിലേക്ക് നടക്കാൻ ആരംഭിച്ചത്. പതിനഞ്ച് ദിവസം കൊണ്ട് യുപിയിലെ ശ്രാവഷ്ഠിയിലെ വീട്ടിൽ എത്തി

ഇൻസാഫ് നടന്ന് എത്തിയ വിവരം അറിഞ്ഞ അധികൃതർ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇയാളെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഒരു ദിവസം പിന്നിടും മുമ്പേ യുവാവ് മരിച്ചു. ക്ഷീണവും നിർജലീകരണവുമാണ് മരണ കാരണമെന്ന് പോലീസ് പറയുന്നു.

ഭക്ഷണവും മരുന്നും നൽകി ഇൻസാഫിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ വിലയിരുത്തിയിരുന്നു. എന്നാൽ പെട്ടെന്ന് ആരോഗ്യനില വഷളാകുകയും മരിക്കുകയുമായിരുന്നു

Share this story