രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 33,000 കടന്നു; മരണസംഖ്യ 1074 ആയി

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 33,000 കടന്നു; മരണസംഖ്യ 1074 ആയി

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 33,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1718 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രാലയം രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 33,050 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

രാജ്യത്ത് മരണസംഖ്യ 1074 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ മാത്രം രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക് അടുത്തു. ഗുജറാത്തിൽ രോഗികളുടെ എണ്ണം നാലായിരം കടന്നു. 8325 പേർ ഇതിനോടകം രോഗമുക്തി നേടി.

മഹാരാഷ്ട്രയിൽ 9915 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 432 പേർ സംസ്ഥാനത്ത് ഇതിനോടകം മരിച്ചു. ഗുജറാത്തിൽ 197 പേർ മരിച്ചു. ഡൽഹിയിൽ 3449 പേർക്ക് രോഗം സ്ഥിരീകരിച്ചു.

അതേസമയം ലോക്ക് ഡൗൺ നീട്ടുന്നതിനെ കുറിച്ച് കേന്ദ്രസർക്കാരിന്റെ തീരുമാനം രണ്ട് ദിവസത്തിനകമുണ്ടാകും. ലോക്ക് ഡൗൺ കാലാവധി അവസാനിക്കുന്ന മേയ് 3ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ്‌

Share this story