സാലറി ചലഞ്ചുമായി കേന്ദ്രം; മാസത്തിൽ ഒരു ദിവസത്തെ ശമ്പളം ഒരു വർഷത്തേക്ക് നൽകാം

സാലറി ചലഞ്ചുമായി കേന്ദ്രം; മാസത്തിൽ ഒരു ദിവസത്തെ ശമ്പളം ഒരു വർഷത്തേക്ക് നൽകാം

സാലറി ചലഞ്ചിന് കേന്ദ്രസർക്കാർ ആഹ്വാനം ചെയ്തു. മാസത്തിൽ ഒരു ദിവസത്തെ ശമ്പളം പിഎം കെയറിലേക്ക് സംഭാവന ചെയ്യണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. താത്പര്യമുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ചിൽ പങ്കെടുക്കാമെന്ന് സർക്കുലറിൽ പറയുന്നു

മേയ് മാസം മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിൽ മാസത്തിൽ ഒരു ദിവസത്തെ ശമ്പളം പിഎം കെയർ ഫണ്ടിലേക്ക് സംഭാവന നൽകാം. താത്പര്യമുള്ള ജീവനക്കാർ ഇത് മുൻകൂട്ടി അറിയിക്കണം. ചില മാസങ്ങളിൽ മാത്രം ശമ്പളത്തിൽ വിഹിതം നൽകാൻ താത്പര്യമുള്ളവർക്ക് ഈ രീതിയും പിന്തുടരാം.

റവന്യു വകുപ്പിനായി നൽകിയിരിക്കുന്ന വിജ്ഞാപനമാണ് പുറത്തുവന്നിരിക്കുന്നത്. എല്ലാ കേന്ദ്രസർക്കാർ ജീവനക്കാർക്കും വിജ്ഞാപനം ബാധകമാകുമെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 17ന് സാലറി ചലഞ്ചിന് കേന്ദ്രം ആഹ്വാനം നൽകിയിരുന്നു. ഇത് വ്യക്തത വരുത്തിയാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

Share this story