ഇന്ന് തൊഴിലാളി ദിനം: രാജ്യത്ത് ഒരു മാസത്തിനിടെ തൊഴിൽ നഷ്ടപ്പെട്ടത് 7.2 കോടി ജനങ്ങൾക്കെന്ന് റിപ്പോർട്ട്

ഇന്ന് തൊഴിലാളി ദിനം: രാജ്യത്ത് ഒരു മാസത്തിനിടെ തൊഴിൽ നഷ്ടപ്പെട്ടത് 7.2 കോടി ജനങ്ങൾക്കെന്ന് റിപ്പോർട്ട്

കൊവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം 7.2 കോടി ജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി പഠന റിപ്പോർട്ട്. സെന്റർ ഫോർ മോനിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയുടേതാണ് റിപ്പോർട്ട്. മേയ് മൂന്നിന് ശേഷവും ലോക്ക് ഡൗൺ തുടരാനാണ് സാധ്യതയെന്നതിനാൽ തൊഴിൽ മേഖല പഴയ നിലയിലേക്ക് എത്താൻ ഒരുപാട് കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു

മാർച്ച് 22ന് രാജ്യത്തെ തൊഴിൽ പങ്കാളിത്തം 42.6 ശതമാനമായിരുന്നു. ഇപ്പോൾ ഇത് 35.4 ശതമാനം മാത്രമായി മാറി. 720 ലക്ഷം ആളുകൾക്ക് ഇതിനോടകം തൊഴിൽ നഷ്ടപ്പെട്ടു കഴിഞ്ഞു. ലോക്ക് ഡൗൺ കാലത്ത് തൊഴിലില്ലായ്മ 21-26 ശതമാനത്തിൽ എത്തി.

ഏപ്രിൽ 26ന് അവസാനിച്ച ആഴ്ചയിൽ തൊഴിലില്ലായ്മ നിരക്ക് 21.6 ശതമാനമായി. എട്ടര കോടി ആളുകൾ തൊഴിൽ ലഭിക്കാനായി അലഞ്ഞു നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തൊഴിൽ മേഖല പുനരുജ്ജീവിപ്പിക്കാൻ കാലമേറെ വേണ്ടി വരുമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാമൻ കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Share this story