സുപ്രീം കോടതി ഭരണഘടനാപരമായ ചുമതലകൾ നിറവേറ്റുന്നില്ലെന്ന് റിട്ട. ജസ്റ്റിസ് മദൻ ബി ലോകൂർ

സുപ്രീം കോടതി ഭരണഘടനാപരമായ ചുമതലകൾ നിറവേറ്റുന്നില്ലെന്ന് റിട്ട. ജസ്റ്റിസ് മദൻ ബി ലോകൂർ

സുപ്രീം കോടതിയുടെ പ്രവർത്തനത്തെ രൂക്ഷമായി വിമർശിച്ച് റിട്ട. ജസ്റ്റിസ് മദൻ ബി ലോകൂർ. കൊവിഡ് കാലത്തെ സുപ്രീം കോടതിയുടെ പ്രവർത്തനങ്ങൾ നിരാശപ്പെടുത്തുന്നതാണ്. സുപ്രീം കോടതി ഭരണഘടനാപരമായ ചുമതലകൾ തൃപ്തികരമായി നിറവേറ്റുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു

എങ്ങനെ മുന്നോട്ടു പോകണമെന്നതിൽ കോടതി ആത്മപരിശോധന നടത്തണം. മുൻപ് പ്രവർത്തിച്ചതിനേക്കാൾ സജീവമായി പ്രവർത്തിക്കേണ്ട സമയമാണിത്. ഇതര സംസ്ഥാന തൊഴിലാളികളുടെ വിഷയത്തിൽ സുപ്രീം കോടതി നിലപാട് നിരാശപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹർജികളും ജമ്മു കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട ഹർജികളും വാദം കേൾക്കുന്നത് മാറ്റിയത് എന്തുകൊണ്ടാണെന്നും ജസ്റ്റിസ് മദൻ ബി ലോകൂർ ചോദിച്ചു.

Share this story