കൊവിഡിൽ സ്ഥിതി നിയന്ത്രണാതീതമായി മഹാരാഷ്ട്രയും ഗുജറാത്തും; മരണനിരക്കും കുത്തനെ ഉയരുന്നു

കൊവിഡിൽ സ്ഥിതി നിയന്ത്രണാതീതമായി മഹാരാഷ്ട്രയും ഗുജറാത്തും; മരണനിരക്കും കുത്തനെ ഉയരുന്നു

രാജ്യത്ത് ഏറ്റവും രൂക്ഷമായ രീതിയിൽ കൊവിഡ് പടർന്ന മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം പതിനായിരം കടന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 583 പേർക്ക് കൂടിയാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 27 പേർ മരിക്കുകയും ചെയ്തു. ആകെ മരണസംഖ്യ 459 ലെത്തി

സംസ്ഥാനത്ത് ഇതുവരെ 1773 പേർ രോഗമുക്തരായിട്ടുണ്ട്. മുംബൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ധാരാവിയിൽ മാത്രം 369 പേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 10498 ആയി.

രോഗികളുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും ഗുജറാത്തിൽ മരണസംഖ്യ ഉയരുകയാണ്. 4395 പേർക്കാണ് ഗുജറാത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇതിനോടം 214 പേർ സംസ്ഥാനത്ത് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേരാണ് മരിച്ചത്. അഹമ്മദാബാദിൽ മാത്രം മൂവായിരിത്തിലധികം രോഗികളുണ്ട്. രാജ്യത്ത് റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ പകുതിയിലേറെയും ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നാണ്.

Share this story