തെലങ്കാനയിൽ നിന്ന് ജാർഖണ്ഡിലേക്ക്; കുടിയേറ്റ തൊഴിലാളികൾക്കുള്ള ആദ്യ ട്രെയിൻ സർവീസ് ആരംഭിച്ചു

തെലങ്കാനയിൽ നിന്ന് ജാർഖണ്ഡിലേക്ക്; കുടിയേറ്റ തൊഴിലാളികൾക്കുള്ള ആദ്യ ട്രെയിൻ സർവീസ് ആരംഭിച്ചു

ലോക്ക് ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്കായുള്ള സർവീസുകൾ റെയിൽവേ ആരംഭിച്ചു. ആദ്യ ട്രെയിൻ തെലങ്കാനയിൽ നിന്ന് ജാർഖണ്ഡിലേക്ക് പുറപ്പെട്ടു. തെലങ്കാനയിലെ ലിംഗമ്പള്ളിയിൽ നിന്ന് ജാർഖണ്ഡിലെ ഹതിയ ജില്ലയിലേക്കാണ് ട്രെയിൻ പുറപ്പെട്ടത്. 1200 തൊഴിലാളികളാണ് ട്രെയിനിലുള്ളത്.

സാമൂഹിക അകലം പാലിച്ചാണ് ഇവരെ കൊണ്ടുപോകുന്നത്. 24 കോച്ചുകളാണ് ട്രെയിനിലുള്ളത്. ഒരു കമ്പാർട്ട്‌മെന്റിൽ 72 പേർക്കാണ് സാധാരണ യാത്ര ചെയ്യാനാകുന്നത്. എന്നാൽ 54 പേരെ മാത്രമാണ് ഒരു കോച്ചിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

യാത്രക്കാരെ മുൻകൂട്ടി പരിശോധിക്കുകയും സ്‌റ്റേഷനിലും ട്രെയിനിലും സാമൂഹിക അകലം പാലിക്കുക തുടങ്ങിയ എല്ലാ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പുലർച്ചെ 4.50നാണ് ട്രെയിൻ ഇന്ന് പുറപ്പെട്ടത്. കൂടുതൽ ട്രെയിനുകളെ കുറിച്ച് ഇന്ന് തീരുമാനമെടുക്കുമെന്നും സൗത്ത് സെൻട്രൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഡയറക്ടർ അരുൺ കുമാർ പറഞ്ഞു

Share this story