മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് തിരിച്ചെത്തിയ ഏഴ് തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് തിരിച്ചെത്തിയ ഏഴ് തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ലോക്ക് ഡൗണില് കുടുങ്ങിയതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്നും സ്വദേശമായ യുപിയിലേക്ക് മടങ്ങിയെത്തിയ ഏഴ് തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയതിന് പിന്നാലെ മഹാരാഷ്ട്രയില്‍ നിന്നും യുപിയിലെത്തിയ ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

 

കിഴക്കന്‍ യുപിയിലെ ബസ്തി ജില്ലയിലുള്ള തൊഴിലാളികള്‍ ഈ ആഴ്ച തുടക്കമാണ് യുപിയിലേക്ക് തിരിച്ചെത്തിയത്. സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ ഇവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

 

ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ഇന്ത്യയില്‍ ഇതിനോടകം 37,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

Share this story