രാജ്യത്ത് നാൽപതിനായിരവും കടന്ന് കൊവിഡ് ബാധിതർ; 1306 പേർ മരിച്ചു

രാജ്യത്ത് നാൽപതിനായിരവും കടന്ന് കൊവിഡ് ബാധിതർ; 1306 പേർ മരിച്ചു

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 40,000 കടന്നു. 40,263 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. 28,070 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

10,887 പേർ ഇതുവരെ രോഗമുക്തി നേടി. 1306 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 2487 പുതിയ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ മാത്രം 12,296 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 521 പേർക്ക് സംസ്ഥാനത്ത് ജീവൻ നഷ്ടപ്പെട്ടു

രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാമത് നിൽക്കുന്ന ഗുജറാത്തിൽ 5055 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 896 പേർ രോഗമുക്തി നേടി. 262 പേർ സംസ്ഥാനത്ത് മരിച്ചു. ഡൽഹിയിൽ 4122 പേർക്ക് രോഗം ബാധിച്ചു.64 പേർ മരിച്ചു

കേരളത്തിൽ ഇന്ന് ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. കാസർകോട് സ്വദേശി കൊവിഡ് മുക്തനാകുകയും ചെയ്തു. സംസ്ഥാനത്ത് നിലവിൽ 95 പേരാണ് ചികിത്സയിൽ ഉള്ളത്. 401 പേർ രോഗമുക്തി നേടി.

Share this story