രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37,776 ആയി; മരണസംഖ്യ 1223

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37,776 ആയി; മരണസംഖ്യ 1223

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 37,776 ആയി. 24 മണിക്കൂറിനിടെ 2293 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തിനിടെ രാജ്യത്ത് ഇത്രയേറെ കൊവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. 1223 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 71 പേർ മരിച്ചു.

മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം ആയിരത്തിലേറെ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിലും മഹാരാഷ്ട്രയിലും കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. മഹാരാഷ്ട്രയിൽ 12296 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ 5054 പേർക്കാണ് കൊവിഡ് ബാധിച്ചത്.

ഗുജറാത്തിൽ ഇന്നലെ മാത്രം 333 പേർക്ക് രോഗം സ്ഥിരീകരിച്ചു. 262 പേർ മരിച്ചു. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 36 പേർ മരിച്ചു. ആകെ മരണസംഖ്യ 521 ആയി. തമിഴ്‌നാട്ടിൽ 231 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 2757 ആയി.

മഹാരാഷ്ട്രയിൽ കാസർകോട് സ്വദേശി മരിച്ചത്. കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. കുമ്പള സ്വദേശി ഖാലിദാണ് മരിച്ചത്. ഖാലിദിന് മുംബൈയിലെ വിവിധ ആശുപത്രികളിൽ ചികിത്സ നിഷേധിച്ചുവെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. കൊൽക്കത്തിൽ സ്ഥിര താമസക്കാരിയായിരുന്ന മലയാളി ഹേമ ഹരിദാസും ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു.

Share this story