ആശുപത്രികൾക്ക് മുകളിൽ പുഷ്പവൃഷ്ടി നടത്തി സൈന്യം; കൊവിഡ് പ്രതിരോധ പോരാളികൾക്ക് ഐക്യദാർഢ്യം

ആശുപത്രികൾക്ക് മുകളിൽ പുഷ്പവൃഷ്ടി നടത്തി സൈന്യം; കൊവിഡ് പ്രതിരോധ പോരാളികൾക്ക് ഐക്യദാർഢ്യം

കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് ആദരവും ഐക്യദാർഢ്യവും പ്രകടിപ്പിച്ച് സൈന്യം. ആശുപത്രികൾക്ക് മുകളിൽ പുഷ്പവൃഷ്ടി നടത്തിയും നാവികസേനാ കപ്പലുകളിൽ ലൈറ്റ് തെളിയിച്ചുമാണ് ആരോഗ്യപ്രവർത്തകർക്കുള്ള ആദരവ് പ്രകടിപ്പിക്കുന്നത്.

ശ്രീനഗർ മുതൽ തിരുവനന്തപുരം വരെയും ദിബ്രുഗഡ് മുതൽ കച്ച് വരെയുമുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് വിമാനങ്ങൾ പറക്കുന്നത്. കൊവിഡ് രോഗികൾക്ക് ചികിത്സ നൽകുന്ന ആശുപത്രികൾക്ക് മുകളിലൂടെ ഇവ പറന്നാണ് കൊവിഡിനെതിരെ പോരോടുന്ന ആരോഗ്യപ്രവർത്തകർക്കുള്ള ആദരസൂചകമായി ആശുപത്രികൾക്ക് മുകളിൽ പൂക്കൾ വിതറുന്നത്.

വ്യോമസേനയുടെ ട്രാൻസ്‌പോർട്ട് വിമാനങ്ങളും മിഗ് യുദ്ധവിമാനങ്ങളും ഫ്‌ളൈ പാസ്റ്റിൽ പങ്കെടുക്കുന്നു. സേനയുടെ ബാൻഡ് മേളവും വിവിധയിടങ്ങളിൽ നടക്കുന്നുണ്ട്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് കഴിഞ്ഞ ദിവസം തന്നെ ഇക്കാര്യം അറിയിച്ചിരുന്നു.

ഇറ്റാനഗർ, ഗുവാഹത്തി, ഷില്ലോംഗ്, കൊൽക്കത്ത എന്നിവിടങ്ങളിൽ 10.30നാണ് വ്യോമസേന പുഷ്പവൃഷ്ടി നടത്തുന്നത്. യുപിയിൽ 1015നും 1030നും ഇടയിലാണ് പുഷ്പവൃഷ്ടി. ഡൽഹിയിൽ 10നും 11നുമിടയിൽ വിമാനങ്ങൾ പറക്കും.

Share this story