പ്രവാസികൾ ഈ ആഴ്ച മുതൽ എത്തിത്തുടങ്ങും; ആദ്യ സംഘം മാലിയിൽ നിന്ന്

പ്രവാസികൾ ഈ ആഴ്ച മുതൽ എത്തിത്തുടങ്ങും; ആദ്യ സംഘം മാലിയിൽ നിന്ന്

കൊവിഡിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഈ ആഴ്ചമുതൽ തിരികെ എത്തിച്ചു തുടങ്ങും. ആദ്യ സംഘം മാലിയിൽ നിന്നാണ് എത്തുന്നത്. 200 പേരെയാണ് മാലിയിൽ നിന്ന് ഒഴിപ്പിക്കുന്നത്. ഇവരെ കപ്പൽ മാർഗം കൊച്ചിയിൽ എത്തിക്കും

മടക്കയാത്രയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്റ്റാൻഡേർഡ് ഓപറേറ്റിംഗ് പൊസീജിയർ തയ്യാറാക്കി. കൊച്ചിയിൽ എത്തുന്നവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. കപ്പൽ യാത്രാ പണം ഈടാക്കില്ലെങ്കിലും ക്വാറന്റൈനിൽ കഴിയുന്നതിനുള്ള ചെലവുകൾ പ്രവാസികൾ വഹിക്കണം. പതിനാല് ദിവസത്തിന് ശേഷം ഇവർ സ്വന്തമിടങ്ങളിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് സംസ്ഥാന-കേന്ദ്ര സർക്കാരുകൾ തീരുമാനം എടുക്കും.

കൊച്ചിയിൽ നിന്നും സ്വദേശത്തേക്ക് പോകുന്നതിനുള്ള ചെലവും ഇവർ സ്വന്തം വഹിക്കണം. ആരോഗ്യപ്രശ്‌നങ്ങളുള്ളവർ, ഗർഭിണികൾ, മുതിർന്ന പൗരൻമാർ, ടൂറിസ്റ്റ് വിസയിലെത്തി കുടുങ്ങിയവർ, ജോലി നഷ്ടപ്പെട്ടവർ എന്നിവർക്കാണ് മുൻഗണന. 48 മണിക്കൂർ നേരമാണ് മാലിയിൽ നിന്നും കൊച്ചിയിലേക്ക് കപ്പൽ മാർഗം വേണ്ടത്. കടൽക്ഷോഭമുണ്ടാകാൻ സാധ്യതയുള്ളതിനാൽ സമ്മതപത്രം നൽകുന്നവരെ മാത്രമേ കപ്പലിൽ കൊണ്ടു വരൂ.

Share this story