ആശങ്കയേറ്റി ഇന്ത്യയിൽ കൊവിഡ് വ്യാപനം; 24 മണിക്കൂറിനിടെ മരിച്ചത് 195 പേർ

ആശങ്കയേറ്റി ഇന്ത്യയിൽ കൊവിഡ് വ്യാപനം; 24 മണിക്കൂറിനിടെ മരിച്ചത് 195 പേർ

രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 3900 കൊവിഡ് കേസുകൾ. 195 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയതിന് ശേഷമുള്ള
ഏറ്റവുമുയർന്ന കണക്കാണിത്.

ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 46,433 ആയി ഉയർന്നു. 1568 പേരാണ് ഇതിനോടകം മരിച്ചത്. 32124 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 12727 പേർക്ക് രോഗം ഭേദമായി.

മഹാരാഷ്ട്രയിൽ മാത്രം രോഗികളുടെ എണ്ണം 14,000 കടന്നു. 2465 പേർക്ക് രോഗം ഭേദമായി 583 പേർ മരിച്ചു. ഗുജറാത്തിൽ 5804 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ 4898 പേർക്കും തമിഴ്‌നാട്ടിൽ 3550 പേർക്കും രോഗം സ്ഥിരീകരിച്ചു

Share this story