ഡൽഹിയിൽ സൈനികാശുപത്രിയിൽ 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഡൽഹിയിൽ സൈനികാശുപത്രിയിൽ 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഡൽഹിയിൽ കരസേനയുടെ റിസർച്ച് ആൻഡ് റെഫറൽ ആശുപത്രിയിൽ 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സൈനികാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സൈനികരും വിരമിച്ച സൈനികരും ഉൾപ്പെടെ 24 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കൂടുതൽ പേരുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്. ഓങ്കോളജി വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ ബേസ് ആശുപത്രിയിലേക്ക് മാറ്റിയതായി കരസേന അറിയിച്ചു

Share this story