രാജസ്ഥാനിൽ 30 ബി എസ് എഫ് ജവാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജസ്ഥാനിൽ 30 ബി എസ് എഫ് ജവാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജസ്ഥാനിൽ 30 ബി എസ് എഫ് ജവാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജോധ്പൂരിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന ജവാൻമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ നേരത്തെ ഡൽഹിയിൽ ജോലി ചെയ്തിരുന്നു. രോഗബാധയുണ്ടായത് ഇവിടെ നിന്നാണെന്ന് കരുതുന്നു

ഡൽഹിയിൽ കൂടുതൽ ജവാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സൈന്യം കരുതൽ നടപടികൾ സ്വീകരിച്ചു വരികയാണ്. ഇന്നലെ 45 ഐടിബിപി ജവാൻമാർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. തീവ്രബാധിത മേഖലകളിലടക്കം സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐടിബിബി ജവാൻമാർക്കാണ് രോഗം സ്ഥിരീകരിച്ചത്.

സഫ്ദർജംഗ്, എയിംസ്, നോയിഡയിലെ സിആർപിഎഫ് റഫൽ ആശുപത്രി എന്നിവിടങ്ങളിലാണ് രോഗബാധിതരായ സൈനികർ ചികിത്സയിൽ കഴിയുന്നത്. നൂറിലേറെ പേർ ചാവ്‌ല ക്യാമ്പിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

Share this story