ജഡ്ജിമാർക്കെതിരെ അപവാദ പ്രചാരണം: മൂന്ന് അഭിഭാഷകർക്ക് ജയിൽ ശിക്ഷ വിധിച്ച് സുപ്രീം കോടതി

ജഡ്ജിമാർക്കെതിരെ അപവാദ പ്രചാരണം: മൂന്ന് അഭിഭാഷകർക്ക് ജയിൽ ശിക്ഷ വിധിച്ച് സുപ്രീം കോടതി

ജഡ്ജിമാർക്കെതിരെ അപവാദ പ്രചാരണം നടത്തിയ മൂന്ന് അഭിഭാഷകർക്ക് ജയിൽ ശിക്ഷ. വിജയ് കുർള, നിലേഷ് ഓജ, റാഷിദ് ഖാൻ എന്നിവർക്കാണ് മൂന്ന് മാസത്തെ ജയിൽ ശിക്ഷ സുപ്രീം കോടതി വിധിച്ചത്. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ശിക്ഷാവിധി

റോഹിംഗ്ടൺ നരിമാൻ അഭിഭാഷകനായ ബഞ്ചിന്റെ വിധിക്കെതിരെയാണ് അപവാദ പ്രചാരണം നടന്നത്. മാത്യു നെടുമ്പാറക്കെതിരെ ജസ്റ്റിസ് നരിമാൻ അധ്യക്ഷനായ ബഞ്ച് നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ അപവാദപ്രചരണം നടത്തിയത്. ഇതിനെതിരെ കോടതിയലക്ഷ്യ നടപടി എടുക്കുകയായിരുന്നു

ഇവർ ക്ഷമാപണമോ, പശ്ചാത്താപം പ്രകടിപ്പിക്കാനോ തയ്യാറായിരുന്നില്ല. തുടർന്നാണ് ശിക്ഷ വിധിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ മാറിയതിന് ശേഷമാകും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരിക

Share this story