രാജ്യത്ത് 52,952 കൊവിഡ് ബാധിതർ; മരണസംഖ്യ 1783 ആയി ഉയർന്നു

രാജ്യത്ത് 52,952 കൊവിഡ് ബാധിതർ; മരണസംഖ്യ 1783 ആയി ഉയർന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 52,952 ആയി ഉയർന്നു. കൊവിഡ് വ്യാപന തോത് ഉയരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേസുകൾ ഇരട്ടിക്കുന്നത് 12 ദിവസത്തിൽ നിന്ന് 11 ദിവസത്തിലേക്ക് എത്തിയതായി ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു

1783 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. 15,266 പേർക്ക് രോഗം ഭേദമായി. 35,902 പേരാണ് നിലവിൽ കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേർ രാജ്യത്ത് മരിച്ചു

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. ഗുജറാത്ത്, ഡൽഹി, തമിഴ്‌നാട് സംസ്ഥാനങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ തൊട്ടുപിന്നിലുള്ളത്. ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 50,00 കടന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 428 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഡൽഹിയിൽ ലോക്ക് ഡൗൺ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊറോണ വൈറസിനൊപ്പം ജീവിക്കാൻ തയ്യാറാകേണ്ടി വരുമെന്നായിരുന്നു കെജ്രിവാളിന്റെ വാക്കുകൾ.

Share this story