കൊവിഡിന് ഹെർബൽ മരുന്ന് കണ്ടെത്തിയെന്ന് അവകാശവാദം; തമിഴ്‌നാട്ടിൽ ഒരാൾ അറസ്റ്റിൽ

കൊവിഡിന് ഹെർബൽ മരുന്ന് കണ്ടെത്തിയെന്ന് അവകാശവാദം; തമിഴ്‌നാട്ടിൽ ഒരാൾ അറസ്റ്റിൽ

കൊവിഡ് 19 ഭേദമാക്കുന്ന ഹെർബൽ മരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ടയാൾ അറസ്റ്റിൽ. തമിഴ്‌നാട് കോയമ്പേട് ബസ് സ്റ്റാൻഡിന് സമീപം സിദ്ധ ആശുപത്രി നടത്തിവന്ന തനികാചലം എന്നയാളാണ് അറസ്റ്റിലായത്. സമൂഹ മാധ്യമങ്ങൾ വഴിയാണ് ഇയാൾ മരുന്ന് കണ്ടെത്തിയതായി പ്രചരിപ്പിച്ചത്.

പത്രങ്ങൾ വഴി ഇയാൾ പരസ്യവും നൽകിയിരുന്നു. ഇയാൾക്കെതിരെ ഇന്ത്യൻ മെഡിസിൻ ആന്റ് ഹോമിയോപതി ഡയറക്ടർ പരാതി നൽകുകയായിരുന്നു. ഒരു മെഡിക്കൽ യോഗ്യതകളുമില്ലാതെയാണ് തനികാചലം സിദ്ധ ആശുപത്രി നടത്തിവന്നിരുന്നത്.

സമൂഹമാധ്യമങ്ങൾ വഴിയും വെബ്‌സൈറ്റ് വഴിയും എഴുപതോളം വീഡിയോകളാണ് മരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഇയാൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 48 മണിക്കൂർ കൊണ്ട് കൊവിഡ് ഭേദമാക്കുമെന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. കൊവിഡ് ബാധയേൽക്കാൻ തയ്യാറാണെന്നും സ്വയം ചികിത്സിച്ച് ഭേദമാക്കുമെന്നും ഇയാൾ പറഞ്ഞിരുന്നു.

Share this story