മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ കേരളത്തിലെത്തിക്കാൻ പ്രത്യേക ട്രെയിൻ അനുവദിച്ച് റെയിൽവേ

ലോക്ക് ഡൗണിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളെ കേരളത്തിലെത്തിക്കാൻ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. ഇതിന് റെയിൽവേ മന്ത്രാലയം അനുമതി നൽകി. ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടി അനുമതി ലഭിച്ചാൽ സർവീസ് ഉടൻ ആരംഭിക്കും

ഡൽഹിയിൽ നിന്നായിരിക്കും ആദ്യ സർവീസ്. പഞ്ചാബ്, ജമ്മു കാശ്മീർ, ചണ്ഡിഗഢ്, ഡൽഹി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളെയാണ് മടക്കി എത്തിക്കുന്നത്. ഡൽഹിയിലേക്ക് വിദ്യാർഥികളെ ബസ് മാർഗം എത്തിച്ച് ഇവിടെ നിന്ന് ട്രെയിനിൽ അയക്കാനാണ് തീരുമാനം

വിദ്യാർഥികൾക്ക് മാത്രമാണ് ഈ സർവീസ് ഉപയോഗിക്കാനാകുന്നതെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. ഇതര സംസ്ഥനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കാൻ ട്രെയിൻ അനുവദിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യത്തോട് കേന്ദ്രസർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല

Share this story