വ്യോമസേനയുടെ മിഗ് 29 വിമാനം പഞ്ചാബിൽ തകർന്നുവീണു; പൈലറ്റ് രക്ഷപ്പെട്ടു

വ്യോമസേനയുടെ മിഗ് 29 വിമാനം പഞ്ചാബിൽ തകർന്നുവീണു; പൈലറ്റ് രക്ഷപ്പെട്ടു

വ്യോമസേനയുടെ മിഗ് 29 വിമാനം പഞ്ചാബിൽ തകർന്നുവീണു. പരിശീലന പറക്കലിനിടെ ജലന്ധറിനടുത്താണ് അപകടമുണ്ടായത്. വിമാനം തകരും മുമ്പ് ഇജക്ട് ചെയ്ത് പൈലറ്റ് രക്ഷപ്പെട്ടു. ഇദ്ദേഹത്തെ ഹെലികോപ്റ്ററിൽ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി

സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് വിമാനം നിയന്ത്രിക്കാനാകാതെ വന്നപ്പോൾ പൈലറ്റ് ഇജക്ട് ചെയ്തു രക്ഷപ്പെടുകയായിരുന്നുവെന്ന് വ്യോമസേന വിശദീകരിക്കുന്നു. അപകടത്തിൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Share this story