അണ്ണ ഹസാരെയുടെ സമരം ബിജെപിയെ സഹായിക്കുമെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഒപ്പം ചേരില്ലായിരുന്നു: പ്രശാന്ത് ഭൂഷൺ

അണ്ണ ഹസാരെയുടെ സമരം ബിജെപിയെ സഹായിക്കുമെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഒപ്പം ചേരില്ലായിരുന്നു: പ്രശാന്ത് ഭൂഷൺ

അണ്ണ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രഹസന സമരത്തിന്റെ ഭാഗമായതിൽ തെറ്റ് പറ്റിയെന്ന് സുപ്രീം കോടതി മുതിർന്ന അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ. ലോക്പാൽ പ്രസ്ഥാനത്തിന്റെ പ്രയോജനം നരേന്ദ്രമോദിക്കും ബിജെപിക്കുമാണ് ലഭിക്കുകയെന്ന് അറിഞ്ഞിരുന്നുവെങ്കിൽ താനൊരിക്കലും അണ്ണ ഹസാരെക്കൊപ്പം ചേരില്ലായിരുന്നുവെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു

ദി വയറിൽ പ്രശാന്ത് ഭൂഷൺ എഴുതിയ ലേഖനത്തിന് മറുപടിയായി നിങ്ങൾക്കും ഇതിൽ പങ്കുണ്ടെന്ന് പത്രപ്രവർത്തകൻ ദിലീപ് മണ്ഡൽ ട്വീറ്റ് ചെയ്തിരുന്നു. ഇതോടെയാണ് തെറ്റ് സമ്മതിച്ച് പ്രശാന്ത് ഭൂഷൺ രംഗത്തുവന്നത്.

പറഞ്ഞത് ശരിയാണ്. ലോക്പാൽ സമരത്തിന്റെ ഗുണം ബിജെപിക്ക് കിട്ടുമെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അതു മുതലെടുത്ത് ഒരു ഫാസിസ്റ്റ് സർക്കാർ, കേന്ദ്രത്തിൽ അധികാരത്തിലേറും എന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഒരിക്കലും പങ്കാളിയാകില്ലായിരുന്നുവെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.

Share this story