ലോക്ക് ഡൗണിന് ശേഷം എന്ത്; സർക്കാർ വ്യക്തത വരുത്തണമെന്ന് രാഹുൽ ഗാന്ധി

ലോക്ക് ഡൗണിന് ശേഷം എന്ത്; സർക്കാർ വ്യക്തത വരുത്തണമെന്ന് രാഹുൽ ഗാന്ധി

മെയ് 17ന് ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ ഇതിന് ശേഷമുള്ള പദ്ധതികളിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്തണമെന്ന് രാഹുൽ ഗാന്ധി. ലോക്ക് ഡൗണിന് ശേഷമുള്ള തുറക്കൽ നടപടികൾ സുതാര്യമായിരിക്കണം. എപ്പോൾ പൂർണമായും തുറക്കും. മാനദണ്ഡമെന്നതാണ് എന്നിവ ജനങ്ങളോട് പറയണം

ലോക്ക് ഡൗൺ കാരണം ദുരിതമനുഭവിക്കുന്ന ആളുകൾക്ക് പിന്തുണ നൽകാതെ നമുക്കിങ്ങനെ തുടരാനാകില്ല. സ്വിച്ചിടുന്നത് പോലെ കാര്യങ്ങൾ നീങ്ങാൻ ലോക്ക് ഡൗൺ താക്കോൽ അല്ല. ഒരുപാട് കാര്യങ്ങൾ ആലോചിക്കേണ്ടതുണ്ട്. മാനസിക പ്രയാസങ്ങളും നിരവധിയാണ്

കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനവും ആവശ്യമാണ്. സ്വിച്ച് ഇടുന്നതു പോലെയും ഓഫ് ചെയ്യുന്നതു പോലെയുമല്ല കാര്യങ്ങളെന്ന് സർക്കാർ മനസ്സിലാക്കണമെന്നും രാഹുൽ പറഞ്ഞു

Share this story