24 മണിക്കൂറിനിടെ 3320 പുതിയ രോഗികൾ, 95 മരണം; രാജ്യത്ത് കൊവിഡ് വ്യാപനത്തിന് അറുതിയില്ല

24 മണിക്കൂറിനിടെ 3320 പുതിയ രോഗികൾ, 95 മരണം; രാജ്യത്ത് കൊവിഡ് വ്യാപനത്തിന് അറുതിയില്ല

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 3320 പുതിയ കൊവിഡ് കേസുകൾ. 95 പേർ ഈ സമയത്തിനുള്ളിൽ മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 59,662 ആയി. 1981 പേർ രോഗബാധിതരായി മരിച്ചു

39,834 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രോഗബാധിതരുടെ ഏറിയ ഭാഗവും മുംബൈ, ഡൽഹി, അഹമ്മദാബാദ്, പൂനെ, താനെ, ഇൻഡോർ, ചെന്നൈ, ജയ്പൂർ എന്നീ എട്ട് നഗരങ്ങളിൽ നിന്നാണ്. മുംബൈ, ഡൽഹി, അഹമ്മദാബാദ് നഗരങ്ങളിൽ നിന്നാണ് രാജ്യത്തെ 42 ശതമാനം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കർശനമായ മുന്നറിയിപ്പാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്നത്. കൊവിഡിനെ പ്രതിരോധിക്കാനുള്ള നിർദേശങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണം. സാമൂഹിക അകലം, ശുചിത്വം എന്നിവ പാലിക്കുകയാണെങ്കിൽ കൊവിഡിനെ പ്രതിരോധിക്കാനാകും. ഇല്ലെങ്കിൽ വലിയ വിപത്താണ് രാജ്യത്തെ കാത്തിരിക്കുന്നതെന്നും ആരോഗ്യമന്ത്രലായം ചൂണ്ടിക്കാട്ടി.

ലോക്ക് ഡൗൺ മൂന്നാംഘട്ടത്തിലേക്ക് നീങ്ങിയിട്ടും രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നുണ്ട്. അതേസമയം രാജ്യത്തെ 216 ജില്ലകളിൽ ഇതുവരെ ഒരു കൊവിഡ് കേസുകൾ പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.

Share this story