2700 കോടിയുടെ ഹെറോയിൻ കടത്തുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന രഞ്ജീത്ത് സിംഗ് റാണ പിടിയിൽ

2700 കോടിയുടെ ഹെറോയിൻ കടത്തുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന രഞ്ജീത്ത് സിംഗ് റാണ പിടിയിൽ

ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് ഡീലർമാരിലൊരാളായ രഞ്ജിത്ത് സിംഗ് റാണ പിടിയിൽ. ഹരിയാനയിൽ ഒളിവിൽ കഴിയുകയായിരുന്ന രഞ്ജിത്ത് സിംഗിനെ ഇന്നാണ് പഞ്ചാബ് പോലീസ് പിടികൂടിയത്.

ഹരിയാനയിലെ സിർസയിൽ ഒളിസങ്കേതത്തിൽ വെച്ചാണ് ഇയാളെ പിടികൂടിയതെന്ന് പഞ്ചാബ് ഡിജിപി ദിങ്കർ ഗുപ്ത അറിയിച്ചു. അട്ടാരി ചെക്ക് പോസ്റ്റിൽ നിന്നും 2700 കോടി രൂപ വിലവരുന്ന 532 കിലോ ഗ്രാം ഹെറോയിൻ പിടികൂടിയ കേസിലെ പ്രതിയാണ് ഇയാൾ. ഡീലിന്റെ മുഖ്യസൂത്രധാരനാണ് റാണ. ഇയാളുടെ സഹോദരൻ ഗഗൻദീപിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.

Share this story