മഹാരാഷ്ട്രയില്‍ 714 പോലീസുദ്യോഗസ്ഥര്‍ക്ക് കൊവിഡ്; അഞ്ച് പേര്‍ മരിച്ചു

മഹാരാഷ്ട്രയില്‍ 714 പോലീസുദ്യോഗസ്ഥര്‍ക്ക് കൊവിഡ്; അഞ്ച് പേര്‍ മരിച്ചു

കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ 714 പോലീസുദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 648 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. 61 പേര്‍ രോഗമുക്തി നേടിയപ്പോള്‍ അഞ്ച് പോലീസുദ്യോഗസ്ഥര്‍ മരിച്ചു

സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 19,000 കടന്നു. വെള്ളിയാഴ്ച മാത്രം 1089 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനോടകം 700ലഥികം പേരാണ് സംസ്ഥാനത്ത് മരിച്ചത്.

മുംബൈയില്‍ മാത്രം വെള്ളിയാഴ്ച 748 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 11967 രോഗബാധിതരാണ് മുംബൈയിലുള്ളത്. 462 പേര്‍ ഇവിടെ മരിച്ചു. മുംബൈയിലെ ധാരാവി ചേരിയില്‍ മരണസംഖ്യ 26 ആയി

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 3320 പുതിയ കൊവിഡ് കേസുകൾ. 95 പേർ ഈ സമയത്തിനുള്ളിൽ മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 59,662 ആയി. 1981 പേർ രോഗബാധിതരായി മരിച്ചു

Share this story