ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വിദ്യാർഥികളുമായി വന്ന ബസ് അപകടത്തിൽപ്പെട്ടു; 10 പേർക്ക് പരുക്ക്

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വിദ്യാർഥികളുമായി വന്ന ബസ് അപകടത്തിൽപ്പെട്ടു; 10 പേർക്ക് പരുക്ക്

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് മലയാളി വിദ്യാർഥികളുമായി വന്ന ബസ് അപകടത്തിൽപ്പെട്ടു. 10 വിദ്യാർഥികൾക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. തമിഴ്‌നാട്ടിൽ വെച്ചാണ് ബസ് അപകടത്തിൽപ്പെട്ടത്.

ഈറോഡിലും കരൂരിനും ഇടയിലാണ് അപകടമുണ്ടായത്. ബസ് ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. ബസിന്റെ ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നഴ്‌സിംഗ് വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. പല ഘട്ടങ്ങളിലായി പാസ് നേടിയ വിദ്യാർഥികൾ ഒന്നിച്ച് ഗ്രൂപ്പായി ബസ് ബുക്ക് ചെയ്ത് കേരളത്തിലേക്ക് വരികയായിരുന്നു.

Share this story