മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ചർച്ച നാള നടക്കും; മെയ് 17ന് ശേഷം എന്തെന്നതിൽ തീരുമാനമാകും

മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ചർച്ച നാള നടക്കും; മെയ് 17ന് ശേഷം എന്തെന്നതിൽ തീരുമാനമാകും

പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി തിങ്കളാഴ്ച വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തും. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ പിൻവലിക്കുന്നത് സംബന്ധിച്ചും ലോക്ക് ഡൗണിന് ശേഷം സ്വീകരിക്കേണ്ട തുടർ നടപടികൾ സംബന്ധിച്ചുമാകും ചർച്ച

ചൊവ്വാഴ്ച യോഗം നടക്കുമെന്നാണ് സർക്കാർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അടിയന്തര സാഹചര്യം കണക്കിലെടുത്ത് യോഗം നാളെ തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു. കൊവിഡ് വ്യാപനത്തിന് ശേഷം പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന അഞ്ചാമത്തെ ചർച്ചയാകും ഇത്.

കുടിയേറ്റ തൊഴിലാളികളുടെ മടക്കം, പ്രവാസികളുടെ മടക്കം, ലോക്ക് ഡൗൺ, സാമ്പത്തിക പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച നടത്തും. മേയ് 17ന് ശേഷം തുറക്കേണ്ട മേഖലകൾ സംബന്ധിച്ച ധാരണയുണ്ടാക്കുന്നതിനായി കാബിനറ്റ് സെക്രട്ടറി ിന്നലെ യോഗം വിളിച്ചിരുന്നു.

Share this story