മദ്യം കുടിപ്പിച്ച് 80കാരനായ ബന്ധു പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി

മദ്യം കുടിപ്പിച്ച് 80കാരനായ ബന്ധു പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി

80 വയസ്സുള്ള ബന്ധു തനിക്ക് മദ്യം നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. ഹൈദരാബാദ് ഫലക്‌നുമ സ്വദേശിയായ 22കാരിയുടേതാണ് പരാതി. ഭർത്താവുമായി വേർപിരിഞ്ഞ് ജീവിക്കുന്ന യുവതിയുടേതാണ് പരാതി

തനിക്ക് താമസസൗകര്യം ഒരുക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി 80കാരൻ പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. ഏപ്രിൽ ആദ്യ ആഴ്ചയിലാണ് യുവതി ഭർത്താവുമായി വേർപിരിഞ്ഞ ശേഷം ബന്ധുവിന്റെ വീട്ടിലെത്തിയത്. യുവതിയുടെ ആൺ സുഹൃത്തും കൂടെയുണ്ടായിരുന്നു

തനിക്കും സുഹൃത്തിനും മദ്യം നൽകി മയക്കിയ ശേഷം പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എന്നാൽ പോലീസ് ഇത് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അതേസമയം 80കാരൻ ഇവർക്കെതിരെ മറ്റൊരു പരാതി നൽകിയിട്ടുണ്ട്. യുവതിയും ആൺസുഹൃത്തും ചേർന്ന് തന്റെ വിലപിടിപ്പുള്ള വാച്ച് മോഷ്ടിച്ചതായാണ് ഇയാളുടെ പരാതി

Share this story