എയർ ഇന്ത്യക്ക് ഖത്തർ അനുമതി നിഷേധിച്ചെന്ന വാർത്തകൾ വിദേശകാര്യ മന്ത്രാലയം തള്ളി

എയർ ഇന്ത്യക്ക് ഖത്തർ അനുമതി നിഷേധിച്ചെന്ന വാർത്തകൾ വിദേശകാര്യ മന്ത്രാലയം തള്ളി

എയർ ഇന്ത്യക്ക് സർവീസ് നടത്താനുള്ള അനുമതി ഖത്തർ നിഷേധിച്ചെന്ന വാർത്തകൾ തള്ളി വിദേശകാര്യ മന്ത്രാലയം. സൗജന്യ സർവീസാണെന്ന് കേന്ദ്രം തെറ്റിദ്ധരിപ്പിച്ചതിനെ തുടർന്നാണ് ഖത്തർ എയർ ഇന്ത്യക്ക് അനുമതി നൽകാതിരുന്നതെന്ന് റിപ്പോർട്ടുകൾ രാവിലെ വന്നിരുന്നു.

പ്രവാസികളിൽ നിന്ന് യാത്രാക്കൂലി ഈടാക്കുന്നത് മനസ്സിലാക്കിയതോടെ സർവീസ് അനുമതി ഖത്തർ നിഷേധിച്ചുവെന്നായിരുന്നു വാർത്തകൾ. എന്നാൽ വിദേശകാര്യ മന്ത്രാലയം ഇത് നിഷേധിക്കുന്നു. ഞായറാഴ്ച റദ്ദാക്കിയ വിമാനം ചൊവ്വാഴ്ചത്തേക്ക് പുനർക്രമീകരിച്ചിട്ടുണ്ട്. അനുമതിയില്ലെങ്കിൽ റദ്ദാക്കിയ സർവീസ് പുനർക്രമീരിക്കാൻ കഴിയുമോയെന്നും വിദേശകാര്യ മന്ത്രാലയം ചോദിക്കുന്നു

വിമാനം റദ്ദാക്കിയ സാങ്കേതിക കാരണങ്ങളാലാണ്. പറക്കൽ സമയത്തിൽ ഉൾപ്പെടെ വന്ന കാലതാമസം ഇതിന് കാരണമായി. തുടർന്നും ഖത്തറിൽ നിന്ന് എയർ ഇന്ത്യ കൂടുതൽ സർവീസ് നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.

Share this story