മേയ് 17ന് മുതൽ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചേക്കുമെന്ന് സൂചന; തയ്യാറെടുപ്പുകൾ തുടങ്ങി

മേയ് 17ന് മുതൽ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചേക്കുമെന്ന് സൂചന; തയ്യാറെടുപ്പുകൾ തുടങ്ങി

കൊവിഡിനെ തുടർന്ന് രാജ്യത്ത് നിർത്തിവെച്ചിരുന്ന ട്രെയിൻ സർവീസുകൾ റെയിൽവേ നാളെ മുതൽ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നതിന് പിന്നാലെ വിമാന സർവീസുകളും പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. മേയ് 17 മുതൽ ആഭ്യന്തര വിമാന സർവീസുകൾ ഘട്ടം ഘട്ടമായി ആരംഭിക്കാനാണ് നീക്കം

വിമാനങ്ങളുടെ അവസാനവട്ട തയ്യാറെടുപ്പുകൾ പരിശോധിക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും തിങ്കളാഴ്ച വിവിധ വിമാനത്താവളങ്ങൾ സന്ദർശിച്ചതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

25 ശതമാനം റൂട്ടുകളിലാണ് ആദ്യം സർവീസ് നടത്തുക. എത്തിച്ചേരാൻ രണ്ട് മണിക്കൂർ താഴെ സമയം വേണ്ട റൂട്ടുകളിൽ ഭക്ഷണവിതരണമുണ്ടാകില്ല. യാത്ര ചെയ്യുന്നവർ നിർബന്ധമായും ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യണം.

അനുമതി ലഭിച്ചാലുടൻ സർവീസുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ വിമാന കമ്പനികൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ആദ്യ ഘട്ടത്തിൽ ഡൽഹി, മുംബൈ, ബംഗളൂരു നഗരങ്ങളിലേക്കായിരിക്കും സർവീസുകൾ. ഇന്ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന വീഡിയോ കോൺഫറൻസ് യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.

Share this story