നെഞ്ചുവേദന; മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

നെഞ്ചുവേദന; മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി എയിംസിലാണ് അദ്ദേഹത്തെ ഇന്നലെ രാത്രിയോടെ പ്രവേസിപ്പിച്ചത്. കാര്‍ഡിയോളജി വിഭാഗം മേധാവി നിതീഷ് നായികിന്റെ നേതൃത്വത്തില്‍ അദ്ദേഹം നിരീക്ഷണത്തിലാണ്

ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2004 മുതല്‍ 2014 വരെയുള്ള പത്ത് വര്‍ഷക്കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.

Share this story