ഡൽഹിയിൽ നിന്ന് ബീഹാറിലേക്ക് സൈക്കിളിൽ തിരിച്ച കുടിയേറ്റ തൊഴിലാളി കാറിടിച്ച് മരിച്ചു

ഡൽഹിയിൽ നിന്ന് ബീഹാറിലേക്ക് സൈക്കിളിൽ തിരിച്ച കുടിയേറ്റ തൊഴിലാളി കാറിടിച്ച് മരിച്ചു

ലോക്ക് ഡൗണിൽ കുടുങ്ങിയതോടെ ഡൽഹിയിൽ നിന്ന് സ്വദേശമായ ബീഹാറിലേക്ക് സൈക്കിളിൽ യാത്ര തിരിച്ച കുടിയേറ്റ തൊഴിലാളി കാറിടിച്ച് മരിച്ചു. 26കാരനായ സഗീൻ അൻസാരിയാണ് മരിച്ചത്. ഡൽഹിയിൽ നിന്നും ബീഹാറിലെ ചമ്പാരണിലേക്കാണ് ഇയാൾ സൈക്കിളിൽ മടങ്ങിയത്.

സുഹൃത്തുക്കൾക്കൊപ്പം മെയ് അഞ്ചിനാണ് സഗീർ ഡൽഹിയിൽ നിന്ന് യാത്ര തിരിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെ ലക്‌നൗവിൽ എത്തിച്ചേർന്നു. ഭക്ഷണം കഴിക്കാനായി റോഡിലെ ഡിവൈറഡിൽ ഇരിക്കുകയായിരുന്ന അൻസാരിയുടെ ദേഹത്തേക്ക് നിയന്ത്രണം വിട്ടുവന്ന കാർ പാഞ്ഞുകയറുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ സഗീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്നദ്ധ സംഘടനയും രാഷ്ട്രീയ പ്രവർത്തകരും ചേർന്ന് പണം സ്വരൂപിച്ചാണ് ഇയാളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഏർപ്പാട് ചെയ്തത്.

Share this story