മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം ഇന്ന്; ട്രെയിൻ, വിമാന സർവീസുകൾ ചർച്ചയാകും

മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം ഇന്ന്; ട്രെയിൻ, വിമാന സർവീസുകൾ ചർച്ചയാകും

കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ഇന്ന് വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തും. മെയ് 17ന് ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനായാണ് യോഗം വിളിച്ചിരിക്കുന്നത്. ട്രെയൻ സർവീസ് പുനരാരംഭിക്കാനുള്ള തീരുമാനം ഉൾപ്പെടെ ഇന്ന് ചർച്ചയാകും

ലോക്ക് ഡൗൺ നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാരിനുള്ളത്. അതേസമയം സ്ഥിതി ഗുരുതരമായതിനാൽ മേയ് 31 വരെയെങ്കിലും ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യം വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ഉന്നയിച്ചിട്ടുണ്ട്.

സാമ്പത്തിക രംഗം നിശ്ചലമാകാതിരിക്കാൻ ലോക്ക് ഡൗൺ പിൻവലിക്കേണ്ടതുണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത ഉന്നതതലയോഗത്തിൽ കാബിനറ്റ് സെക്രട്ടറി ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്ന വിഷയവും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും

നാളെ മുതൽ ട്രെയിൻ സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ ഡൽഹിയിൽ നിന്ന് രാജ്യത്തെ 15 നഗരങ്ങളിലേക്കാണ് സർവീസുകൾ നടത്തുക. 50 ദിവസങ്ങൾക്ക് ശേഷമാണ് റെയിൽവേ വീണ്ടും സർവീസ് ആരംഭിക്കുന്നത്.

Share this story