രോഗികളുടെ എണ്ണം കൂടും; തമിഴ്‌നാട്ടിലേക്ക് ഇപ്പോൾ ട്രെയിൻ വേണ്ടെന്ന് പ്രധാനമന്ത്രിയോട് പളനിസ്വാമി

രോഗികളുടെ എണ്ണം കൂടും; തമിഴ്‌നാട്ടിലേക്ക് ഇപ്പോൾ ട്രെയിൻ വേണ്ടെന്ന് പ്രധാനമന്ത്രിയോട് പളനിസ്വാമി

തമിഴ്‌നാട്ടിലേക്ക് മെയ് 31 വരെ ട്രെയിൻ സർവീസുകൾ നടത്തരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പുറത്ത് നിന്ന് ആളുകളെത്തിയാൽ നിയന്ത്രിക്കാനാകാത്ത സ്ഥിതിയാകുമെന്നും എടപ്പാടി പളനിസ്വാമി പറഞ്ഞു

ലോക്ക് ഡൗൺ മേയ് 17ന് അവസാനിക്കാനിരിക്കെയാണ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തിയത്. ട്രെയിൻ സർവീസിന് പുറമെ പതിവായുള്ള വിമാന സർവീസും മെയ് 31 വരെ ആരംഭിക്കേണ്ടതില്ലെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു

അതേസമയം ഒന്നിച്ചു നിന്ന് പോരാടണമെന്ന് പ്രധാനമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. ഗ്രാമീണ ഇന്ത്യ കൊവിഡ് മുക്തമാണെന്ന് ഉറപ്പുവരുത്താൻ ശ്രമിക്കണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് കൂടുതൽ വേഗത കൈവരിക്കും. കൊവിഡിനെതിരായ പോരാട്ടത്തിൽ നിന്ന് ശ്രദ്ധ തിരിയരുതെന്നും പ്രധാനമന്ത്രി നിർദേശിച്ചു.

Share this story