കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ 13ന്; ബുക്കിംഗ്, സമയക്രമം, സ്‌റ്റോപ്പുകൾ അറിയാം

കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ 13ന്; ബുക്കിംഗ്, സമയക്രമം, സ്‌റ്റോപ്പുകൾ അറിയാം

കൊവിഡിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ട്രെയിൻ സർവീസുകൾ മെയ് 12 മുതൽ പുനരാരംഭിക്കും. ആദ്യ ഘട്ടത്തിൽ ഡൽഹിയിൽ നിന്ന് പതിനഞ്ച് നഗരങ്ങളിലേക്കും തിരിച്ച് ഡൽഹിയിലേക്കുമാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. മുംബൈ, ബാംഗ്ലൂർ, തിരുവനന്തപുരം, ചെന്നൈ തുടങ്ങി 15 നഗരങ്ങളിലേക്കാണ് ഡൽഹിയിൽ നിന്ന് സർവീസുകളുണ്ടാകുക.

കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ ബുധനാഴ്ച ഡൽഹിയിൽ നിന്ന് പുറപ്പെടും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. ആഴ്ചയിൽ മൂന്ന് രാജധാന സർവീസുകളാണ് ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്തേക്കും തിരിച്ചുമുണ്ടാകുക. കൊങ്കൺ പാത വഴിയാണ് സർവീസ്

കോട്ട, വഡോദര, വാസൈ റോഡ്, പൻവേൽ, രത്‌നഗിരി, സവന്ത് വാടി, മഡ്ഗാവ്, കാർവാർ, ഉഡുപ്പി, മംഗലാപുരം, കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവന്തപുരം എന്നിങ്ങനെയാണ് വണ്ടിയുടെ സ്റ്റോപ്പുകൾ.

ഇന്ന് വൈകുന്നേരം നാല് മണി മുതൽ ഐആർസിടിസി വെബ്‌സൈറ്റ് വഴി ഓൺലൈനായി മാത്രം ടിക്കറ്റ് ബുക്ക് ചെയ്യാം. പ്ലാറ്റ് ഫോം ടിക്കറ്റുകളോ ആർ എ സി ടിക്കറ്റുകളോ ഉണ്ടായിരിക്കില്ല. മാസ്‌ക് ഉൾപ്പെടെ യാത്രക്കാർ ധരിക്കണം. പരിശോധനകൾക്ക് ശേഷമാകും ട്രെയിനിൽ പ്രവേശിപ്പിക്കുക.

ഫുൾ ചാർട്ട്‌

കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ 13ന്; ബുക്കിംഗ്, സമയക്രമം, സ്‌റ്റോപ്പുകൾ അറിയാം

കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ 13ന്; ബുക്കിംഗ്, സമയക്രമം, സ്‌റ്റോപ്പുകൾ അറിയാം

Share this story