ട്രെയിൻ സർവീസ് റെയിൽവേ നാളെ മുതൽ പുനരാരംഭിക്കുന്നു; ആദ്യ ഘട്ടത്തിൽ 15 നഗരങ്ങളിലേക്ക് സർവീസ്

ട്രെയിൻ സർവീസ് റെയിൽവേ നാളെ മുതൽ പുനരാരംഭിക്കുന്നു; ആദ്യ ഘട്ടത്തിൽ 15 നഗരങ്ങളിലേക്ക് സർവീസ്

കൊവിഡിനെ തുടർന്ന് നിർത്തിവെച്ച യാത്രാ ട്രെയിനുകളുടെ സർവീസ് റെയിൽവേ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നു. ചൊവ്വാഴ്ച മുതൽ ട്രെയിനുകളുടെ സർവീസ് തുടങ്ങും. ആദ്യ ഘട്ടത്തിൽ ന്യൂഡൽഹിയിൽ നിന്നും പതിനഞ്ച് നഗരങ്ങളിലേക്കാണ് സർവീസ് ഉണ്ടാകുക. ഇതിൽ ഒന്ന് തിരുവനന്തപുരത്തേക്കാണ്

ഓൺലൈൻ വഴിയാണ് ടിക്കറ്റ് വിതരണം. റിസർവേഷൻ തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് ആരംഭിക്കും. ഐആർസിടിസി വെബ്‌സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രക്കാർ ഒരു മണിക്കൂർ മുമ്പെങ്കിലും റെയിൽവേ സ്റ്റേഷനിൽ എത്തണം. മാസ്‌ക് നിർബന്ധമാണ്. യാത്രക്ക് മുമ്പ് പരിശോധനകളുമുണ്ടാകും

രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ റെയിൽവേ സ്‌റ്റേഷനുകളിലേക്ക് കടത്തിവിടുകയുള്ളു. മടക്കയാത്ര ഉൾപ്പെടെ 30 സർവീസുകളാണ് ആദ്യ ഘട്ടത്തിൽ എല്ലാ രാജധാനി റൂട്ടുകളിലും സർവീസുണ്ടാകും. എസി കോച്ചിൽ പതിവുള്ള പുതപ്പുകളും മറ്റും നൽകില്ല. സൂപ്പർ ഫാസ്റ്റ് തീവണ്ടികളുടെ നിരക്കാണ് ഈടാക്കുക

തിരുവനന്തപുരം, ബംഗളൂരു, ചെന്നൈ, ഗോവ, മുംബൈ, ദിബ്രുഗഡ്, അഗർത്തല, ഹൗറ, പട്‌ന, ബിലാസ്പൂർ, റാഞ്ചി, ഭുവനേശ്വർ, സെക്കന്തരാബാദ്, അഹമ്മദാബാദ്, ജമ്മുതാവി എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ

Share this story