രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം എഴുപതിനായിരം പിന്നിട്ടു; 24 മണിക്കൂറിനിടെ 87 മരണം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം എഴുപതിനായിരം പിന്നിട്ടു; 24 മണിക്കൂറിനിടെ 87 മരണം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം എഴുപതിനായിരം പിന്നിട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം 70,756 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3601 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ 87 പേർ മരിച്ചു. 2293 പേരാണ് ആകെ കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത്.

രോഗബാധിതരിൽ ഏറെയും മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 36 പേർ മരിച്ചു. ആകെ മരണസംഖ്യ 868 ആയി.

മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം ആയിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. 23401 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്.

ഗുജറാത്തിൽ 8541 പേർക്കും തമിഴ്‌നാട്ടിൽ 8002 പേർക്കും രാജസ്ഥാനിൽ 3988 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹി 7233 പേർക്കും ബംഗാളിൽ 2063 പേർക്കും രോഗം സ്ഥിരീകരിച്ചു.

Share this story