പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്ക് ഡൗൺ നീട്ടിയേക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്ക് ഡൗൺ നീട്ടിയേക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. മെയ് 17ന് മൂന്നാംഘട്ട ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ലോക്ക് ഡൗൺ സംബന്ധിച്ച തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനായി മോദി ഇന്നലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു

കൊവിഡ് തീവ്രബാധിത പ്രദേശങ്ങളിൽ ലോക്ക് ഡൗൺ കർശനമായി തുടരാനും മറ്റിടങ്ങളിൽ ഇളവുകൾ നൽകി ലോക്ക് ഡൗൺ നീട്ടാനുമാണ് ഇന്നലെ ചർച്ചയിലുണ്ടായ ധാരണ. അതേസമയം മെയ് 17ന് ശേഷം ലോക്ക് ഡൗൺ നീട്ടുകയാണെങ്കിൽ ഇളവുകൾ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു

റെഡ്, കണ്ടെയ്ൻമെന്റ് സോണുകളിൽ രാത്രി കർഫ്യൂവും പൊതുഗതാഗത നിരോധനവും ഉൾപ്പെടെ തുടരാനാണ് സാധ്യത. മെയ് 15നകം സോണുകൾ എങ്ങനെ തിരിക്കണമെന്ന മാർഗരേഖ കൈമാറാൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകിയിരുന്നു.

മൂന്നാംഘട്ടത്തിൽ നൽകിയതിനേക്കാൾ ഇളവുകൾ നാലാം ഘട്ടത്തിൽ നൽകാവുന്നതാണെന്നാണ് പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞത്. വിവിധ സംസ്ഥാനങ്ങൾക്ക് ഗ്രീൻ, ഓറഞ്ച്, റെഡ് സോണുകൾ നിർണയിക്കാൻ അനുമതിയുണ്ടാകും. ബീഹാർ ഉത്തർപ്രദേശ്, അസം, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Share this story