വോട്ടെണ്ണലിൽ കൃത്രിമം: ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി

വോട്ടെണ്ണലിൽ കൃത്രിമം: ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി

ഗുജറാത്ത് വിദ്യാഭ്യാസ-നിയമവകുപ്പ് മന്ത്രി ഭൂപേന്ദ്ര സിംഗ് ചുഡാസമയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. വോട്ടെണ്ണലിലെ കൃത്രിമം ഉൾപ്പെടെയുള്ള ക്രമക്കേടുകൾ തെളിഞ്ഞതിനെ തുടർന്നാണ് നടപടി. എതിർ സ്ഥാനാർഥി കോൺഗ്രസിന്റെ അശ്വിൻ റാത്തോഡിന്റെ ഹർജിയിലാണ് വിധി

ധോൽക്ക മണ്ഡലത്തിൽ നിന്ന് 2017ൽ 327 വോട്ടുകൾക്കാണ് ചുഡാസമ വിജയിച്ചത്. വരണാധികാരിയായിരുന്ന ഡെപ്യൂട്ടി കലക്ടർ ധവാൽ ജനി ബിജെപി സ്ഥാനാർഥിക്കായി പല ഇടപെടലുകളും നടത്തിയതായി ഹൈക്കോടതി കണ്ടെത്തി. 429 തപാൽ വോട്ടുകൾ അസാധുവാക്കിയ ജനിയുടെ നടപടി നിയമവിരുദ്ധമാണ്. വോട്ടിംഗ് യന്ത്രത്തിലൂടെ ചെയ്തവയിൽ 29 വോട്ടുകൾ എണ്ണിയില്ല

1,59,946 വോട്ടുകളാണ് പോൾ ചെയ്തത്. എന്നാൽ 1,59,917 വോട്ടുകൾ മാത്രമാണ് എണ്ണിയത്. ചുഡാസമയുടെ സഹായിയെ നിയമവിരുദ്ധമായി വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കേസിൽ വാദം നടക്കുന്നതിനിടെ ജഡ്ജി പക്ഷപാതപരമായി പെരുമാറിയെന്ന് കാണിച്ച് ചുഡസമ സുപ്രീം കോടതിയിൽ കോടയിരുന്നു. എന്നാൽ മന്ത്രിയുടെ നടപടികൾ ഹൈക്കോടതി അതൃപ്തി അറിയിച്ചതിനാൽ അദ്ദേഹം നേരിട്ട് ഹാജരായി മാപ്പ് പറഞ്ഞു. മോദി മന്ത്രിസഭയിൽ അടക്കം അഞ്ച് മന്ത്രിസഭയിൽ അംഗമായിരുന്നു ചുഡാസമ

Share this story