മോദിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ഒരു വലിയ പൂജ്യം: മമത ബാനർജി

മോദിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ഒരു വലിയ പൂജ്യം: മമത ബാനർജി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെ പരിഹസിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മോദിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ഒരു വലിയ പൂജ്യമാണെന്നായിരുന്നു മമതയുടെ പരിഹാസം.

പാക്കേജിൽ സംസ്ഥാനങ്ങൾക്ക് ഒന്നുമില്ല. പൊതുജനങ്ങൾക്കായി ഒന്നും ചെലവഴിച്ചിട്ടില്ല. പണം കൈമാറുന്നില്ല. കൊവിഡ് പ്രതിരോധത്തിന് പോലും പണം നീക്കിവെച്ചിട്ടില്ലെന്നും മമത ബാനർജി പറഞ്ഞു. ഇത് കണ്ണിൽ പൊടിയിടാൻ മാത്രമാണ്. അവർ ആളുകളെ വഞ്ചിക്കുകയാണ്. ഫെഡറൽ ഘടനയെ തന്നെ തകിടം മറിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.

Share this story