രാജസ്ഥാനിൽ 16കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി

രാജസ്ഥാനിൽ 16കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി

രാജസ്ഥാനിലെ ആൽവാറിൽ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ഫൂൽഭാഗ് സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്. പ്രതികളായ മൂന്ന് പേരെ പിടികൂടിയതായി പോലീസ് പറഞ്ഞു

ആരോഗ്യനില വഷളായ പെൺകുട്ടിയെ ആൽവാറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൊട്ടടുത്ത ഗ്രാമത്തിലെ അമ്മാവന്റെ വീട്ടിൽ പോയി മടങ്ങി വരുമ്പോഴാണ് കുട്ടിയെ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ആളില്ലാത്ത ഒരു കെട്ടിടത്തിലിട്ട് പീഡിപ്പിച്ചത്. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു.

രാത്രിയായിട്ടും പെൺകുട്ടി തിരിച്ചുവരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പ്രതികളായ മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.

Share this story