രാജ്യത്ത് 24 മണിക്കൂറിനിടെ 134 മരണം; കൊവിഡ് കേസുകൾ 78,000 കടന്നു; മഹാരാഷ്ട്രയിൽ കനത്ത ആശങ്ക

രാജ്യത്ത് 24 മണിക്കൂറിനിടെ 134 മരണം; കൊവിഡ് കേസുകൾ 78,000 കടന്നു; മഹാരാഷ്ട്രയിൽ കനത്ത ആശങ്ക

ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 78000 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 78,003 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3722 പേർക്ക് രോഗം സ്ഥിരീകരിച്ചു. 134 പേരാണ് മരിച്ചത്.

രാജ്യത്തെ മരണസംഖ്യ 2549 ആയി ഉയർന്നു. മരണനിരക്കും രോഗവ്യാപനത്തിന്റെ തോതും രാജ്യത്ത് ദിനംപ്രതി ഉയരുകയാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും പുരോഗതിയുണ്ട്. 33 ശതമാനം പേർ രോഗമുക്തരാകുന്നുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്

അതേസമയം മഹാരാഷ്ട്രയിൽ മാത്രം രോഗികളുടെ എണ്ണം കാൽലക്ഷം പിന്നിട്ടു. മഹാരാഷ്ട്രക്ക് പുറമെ ഗുജറാത്ത്, ഡൽഹി, തമിഴ്‌നാട്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും സ്ഥിതി ആശങ്കാജനകമാണ്. മഹാരാഷ്ട്രയിൽ 921 പേരാണ് ഇതിനോടകം മരിച്ചത്.

ഗുജറാത്തിൽ 8903 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 537 പേർ മരിച്ചു. തമിഴ്‌നാട്ടിൽ 8718 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 61 പേർ സംസ്ഥാനത്ത് മരിച്ചു. 3986 കേസുകൾ മാത്രമുള്ള മധ്യപ്രദേശിൽ 225 പേരാണ് ഇതിനോടകം മരിച്ചത്. രാജസ്ഥാനിൽ 4126 പേർക്ക് രോഗം സ്ഥിരീകരിച്ചു. 117 പേർ മരിച്ചു. രാജ്യതലസ്ഥാനത്ത് 7639 പേർക്ക് രോഗം സ്ഥിരീകരിച്ചു. 86 പേർ മരിച്ചു

Share this story