കൊറോണ വൈറസ് സ്വാഭാവികമായി ഉണ്ടായതല്ല, മനുഷ്യനിർമിതം എന്ന് നിതിൻ ഗഡ്ഗരി

കൊറോണ വൈറസ് സ്വാഭാവികമായി ഉണ്ടായതല്ല, മനുഷ്യനിർമിതം എന്ന് നിതിൻ ഗഡ്ഗരി

കൊറോണ വൈറസ് പ്രകൃതിയിൽ സ്വാഭാവികമായി ഉണ്ടായതല്ലെന്നും ലാബിൽ നിർമിച്ചതാണെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി. എൻ ഡി ടി വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതേ ആരോപണം നിരവധി തവണ ആരോപിച്ചിരുന്നു. എന്നാൽ ഇന്ത്യ ഇത്തരമൊരു അഭിപ്രായം നടത്തുന്നത് ഇതാദ്യമാണ്

കൊറോണ വൈറസിനൊപ്പം ജീവിക്കുന്നതിന്റെ കല നാം സ്വായത്തമാക്കണം. ഇത് സ്വാഭാവിക വൈറസല്ല. കൃത്രിമമായി സൃഷ്ടിച്ചതാണ്. ലോകത്താകമാനമുള്ള രാജ്യങ്ങൾ വാക്‌സിൻ കണ്ടുപിടിക്കാനായി ഗവേഷണം നടത്തുന്നു. സമീപകാലത്തേക്ക് വാക്‌സിൻ കണ്ടെത്തിയേക്കാം. എങ്കിൽ മാത്രമേ പ്രശ്‌നം ഒഴിവാകുകയുള്ളു

വൈറസിനെ വേഗത്തിൽ തിരിച്ചറിയാനുള്ള സാങ്കേതികത ആവശ്യമാണ്. ലാബിൽ സൃഷ്ടിക്കപ്പെട്ടതിനാൽ വൈറസ് വ്യാപനം അപ്രതീക്ഷിതമായിരുന്നു. ലോകവും ഇന്ത്യയും ശാസ്ത്രവുമെല്ലാം വൈറസിനെതിരെ തയ്യാറായിക്കൊണ്ടിരിക്കുകയാണ്.

വൈറസ് വ്യാപനത്തെ തുടർന്ന് ഇനിയും ലോക്ക് ഡൗൺ നീട്ടിയാൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വലിയ രീതിയിൽ ബാധിക്കുമെന്നും ഗഡ്ഗരി പറഞ്ഞു. നമ്മുടേത് ഒരു ദരിദ്ര രാജ്യമാണ്. പ്രതിമാസം ലോക്ക് ഡൗൺ നടത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share this story